അമ്പയറിനെ ചോദ്യം ചെയ്ത് സ്റ്റീവ് സ്മിത്ത്; വിവാദം പുകയുന്നു

മെല്‍ബണ്‍: അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയ- ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസമാണ് സ്മിത്ത് ചോദ്യം ചെയ്തത്.

ഓസീസ് ഇന്നിങ്സിന്റെ 26-ാം ഓവറില്‍ നീല്‍ വാഗ്‌നറിന്റെ ഷോട്ട് ബോള്‍ സ്മിത്തിന്റെ നെഞ്ചില്‍ തട്ടി തെറിക്കുകയായിരുന്നു. പിന്നാലെ സ്മിത്ത് സിംഗിള്‍ ഓടി. എന്നാല്‍, ഷോട്ടിന് ശ്രമിച്ചില്ലെന്ന കാരണത്താല്‍ അമ്പയര്‍ നൈജല്‍ ലോങ് റണ്‍സ് അനുവദിച്ചില്ല.

തുടര്‍ന്ന് സ്മിത്ത് ഈ തീരുമാനം ചോദ്യം ചെയ്യുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോഴും സ്മിത്ത് അമ്പയറോട് തര്‍ക്കിക്കുകയും പിന്നാലെ അമ്പയര്‍ക്കെതിരെ മുന്‍താരം ഷെയ്ന്‍ വോണ്‍ രംഗത്തെത്തുകയും ചെയ്തു. അമ്പയറുടെ തീരുമാനം തെറ്റായിരുന്നുവെന്നും ഷോട്ട് ബോളില്‍ ഷോട്ടിന് ശ്രമിച്ചില്ലെങ്കിലും റണ്‍സിനായി ഓടാം എന്നാണ് നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Top