തുര്‍ച്ചയായി വീണ മൂന്ന് വിക്കറ്റുകളാണ് പരാജയത്തിന് കാരണം; തുറന്നടിച്ച് സ്റ്റീവ് സ്മിത്ത്

തുര്‍ച്ചയായി വീണ മൂന്ന് വിക്കറ്റുകളാണ് പരാജയത്തിന് കാരണമായതെന്ന് ആസ്‌ട്രേലിയയുടെ ബാറ്റിങ് സ്റ്റീവ് സ്മിത്ത്. രണ്ടാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് പരാജയമായിരുന്നു നേരിടേണ്ടി വന്നത്. താനടക്കമുള്ളവരുടെ മൂന്ന് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടപ്പെട്ടതാണ് പരാജയത്തിന് കാരണമായതെന്നും ഇതില്‍ ആരെങ്കിലും ഇത്തിരിനേരം കൂടി ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം ചിലപ്പോള്‍ മാറുമായിരുന്നുവെന്നുമാണ് സ്മിത്ത് പറഞ്ഞത്.

ശിഖര്‍ ധവാന്റെയും വിരാട് കോഹ്‌ലിയുടെയും തകര്‍പ്പന്‍ ബാറ്റിങിന്റെ പിന്‍ബലത്തില്‍ ആസ്‌ട്രേലിയയെ ഇന്ത്യ 36 റണ്‍സിനായിരുന്നു മുട്ടുകുത്തിച്ചത്.

Top