7000 റണ്‍സ് ക്ലബ്ബിലെത്തി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്

അഡ്‌ലെയ്ഡ്: 73 വര്‍ഷം പഴക്കമുള്ള റെക്കോഡ് സ്വന്തമാക്കി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. 7000 റണ്‍സ് ക്ലബ്ബിലെത്തിയാണ് സ്മിത്ത് റെക്കോഡ് നേടിയത്.

പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോട് സ്മിത്ത് കരസ്ഥമാക്കിയിരിക്കുന്നത്.

ക്രിക്കറ്റ് ടെസ്റ്റിൽ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡാണ് സ്മിത്ത് കൈവരിച്ചത്. പാകിസ്താനെതിരായ മത്സരത്തില്‍ 23 റണ്‍സെടുത്തപ്പോഴാണ് സ്മിത്ത 7000 റണ്‍സ് തികച്ചത്. ഇതോടൊപ്പം ടെസ്റ്റില്‍ ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ 6996 ടെസ്റ്റ് റണ്‍സെന്ന നേട്ടവും സ്മിത്ത് പിന്നിട്ടു.

73 വര്‍ഷം മുമ്പ് ഇംഗ്ലണ്ട്‌ താരം വാലി ഹാമണ്ടിന്റെ റെക്കോര്‍ഡാണ് സ്മിത്ത് കീഴടക്കിയിരിക്കുന്നത്.

Top