മികച്ച താരത്തിനുള്ള അലന്‍ബോര്‍ഡര്‍ മെഡല്‍ പുരസ്‌കാരം സ്റ്റീവ് സ്മിത്തിന്

Steve Smith

സിഡ്‌നി: ആസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ‘അലന്‍ബോര്‍ഡര്‍ മെഡല്‍’ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്. ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് അലന്‍ബോര്‍ഡര്‍ മെഡല്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം അടിസ്ഥാനമാക്കി വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്.

ആസ്‌ട്രേലിയന്‍ ടെസ്റ്റ് പ്ലെയര്‍, 2017ല്‍ 24 ടെസ്റ്റില്‍ ഏഴ് സെഞ്ച്വറിയോടെ 1754 റണ്‍സ് അടിച്ചെടുത്ത സ്മിത്ത് ഐസിസിയുടെയും ക്രിക്കറ്റ് ആസ്‌ട്രേലിയയുടെയും മികച്ച ടെസ്റ്റ് താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

തുടര്‍ച്ചയായി രണ്ടു തവണ അലന്‍ബോര്‍ഡര്‍ മെഡല്‍ പുരസ്‌കാരത്തിനുടമയായ ഡേവിഡ് വാര്‍ണറെയും സ്പിന്‍ ബൗളര്‍ നതാന്‍ ലിയോണിനെയും പിന്നിലാക്കിയാണ് സ്മിത്ത് അവാര്‍ഡിന് അര്‍ഹനായത്. 2015ലും സ്മിത്ത് ബോര്‍ഡര്‍ മെഡല്‍ നേടിയിരുന്നു.Related posts

Back to top