ക്യാപ്റ്റന്‍ സ്ഥാനത്ത് ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഓസ്‌ട്രേലിയന്‍ താരമായി സ്റ്റീവ് സ്മിത്ത്

ബ്രിസ്‌ബെയ്ന്‍ :ഏറ്റവും കുറച്ചു മത്സരങ്ങളില്‍ നിന്നും 21 സെഞ്ചുറി തികച്ച ബാറ്റ്‌സ്മാന്‍ എന്ന സച്ചിന്റെ റെക്കോര്‍ഡ് മറി കടന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്.

ആഷസില്‍ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയോടെയാണ് സ്മിത്ത് ഈ നേട്ടം കൈവരിച്ചത്.

21 സെഞ്ചുറികള്‍ നേടാന്‍ സച്ചിന്‍ 110 ഇന്നിങ്‌സുകള്‍ എടുത്തപ്പോള്‍, 105 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് ഈ നേട്ടം കൈവരിച്ചത്.

ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഓസ്‌ട്രേലിയന്‍ താരമാകാനും സ്മിത്തിനായി.

ഇക്കാര്യത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്രെഗ് ചാപ്പലിന്റെ 13 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് സ്മിത്ത് എത്തിയത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 170 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ലക്ഷ്യം നേടിയത്.

Top