Steve Smith, captain of the Australian cricket team’s tour of India announced

മെല്‍ബണ്‍: ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി തുടരും. നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ ടീമില്‍ മിച്ച് സ്വപ്‌സണ്‍ ആണ് പുതുമുഖം.

ആഷ്ടണ്‍ ആഗര്‍, നഥാന്‍ ലിയോണ്‍, സ്റ്റീഫന്‍ ഒകീഫി എന്നിവരാണ് മറ്റ് സ്പിന്നര്‍മാര്‍. സ്പിന്‍ ഓള്‍റൗണ്ടറായി ഗ്ലെന്‍ മാക്‌സ്വെല്ലും ടീമിലുണ്ട്. ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മിച്ചല്‍ കാര്‍ട്ട്‌വെയ്റ്റിനെ ഒഴിവാക്കി.

ഫെബ്രുവരി 23ന് പൂണെയിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ഒന്നാം ടെസ്റ്റ്. ബാംഗളുരു, റാഞ്ചി, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍ നടക്കുക.

Top