സ്റ്റീവ് സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു

ന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് വരുന്നത്.

ബാര്‍ബഡോസ് ട്രിഡന്റിന് വേണ്ടിയാണ് താരം കളിക്കുന്നത്. നേരത്തെ ഗ്ലോബല്‍ ടി 20 കാനഡയിലും സ്മിത്ത് പങ്കെടുത്തിരുന്നു. ഡാര്‍സി ഷോര്‍ട്ടിനു പകരക്കാരനായി വിലക്ക് നേരിടുന്ന മറ്റൊരു ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും കരിബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സിനു വേണ്ടി കളിക്കുമെന്ന് അറിയിച്ചിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ സൗത്ത് ആഫ്രിക്കയുമായുളള കളിക്കിടെയാണ് പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് ഉള്‍പ്പടെയുള്ള മൂന്നു താരങ്ങള്‍ക്ക് വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയത്.

ഒരു വര്‍ഷത്തെ വിലക്കാണ് സ്മിത്തിനും വാര്‍ണര്‍ക്കുമുള്ളത്. വിവാദവുമായി ബന്ധപ്പെട്ട് കാമറൂണ്‍ ബാന്‍കോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്ക് സ്മിത്തിനോ വാര്‍ണറിനോ ഒരു ടീമിന്റേയും നായക സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ നിലപാട് എടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐപിഎല്ലിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Top