ട്രംപുമായി അഭിപ്രായ വ്യത്യാസം, മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു സ്റ്റീവ് ബാനന്‍ രാജിവച്ചു.

ബാനന്‍ ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് പുറത്തു പോകുന്നതെന്നാണു സൂചന. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് വൈറ്റ്ഹൗസ് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കി. ബാനന്റെ രാജിക്ക് വൈറ്റ്ഹൗസില്‍ നിന്നു സമ്മദ്ദമുണ്ടായിരുന്നെന്നാണു ലഭിക്കുന്ന സൂചന.

വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി മൂന്നാഴ്ച മുമ്പ് ജനറല്‍ ജോണ്‍ കെല്ലി ചുമതലയേറ്റിരുന്നു. ഇത് ബാനന്റെ രാജിക്ക് വേഗത കൂട്ടി.

അതേസമയം, ബാനന്‍ ആഴ്ചകള്‍ക്കുമുന്പ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Top