സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറന്നേക്കും; സര്‍വകക്ഷിയോഗം വിളിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ഓക്‌സിജന്‍ ലഭ്യത പ്രതിസന്ധിയായി തുടരുന്നതിനിടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറന്നേക്കും. പ്ലാന്റ് തുറക്കുന്ന കാര്യ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. സ്റ്റെര്‍ലൈറ്റ് ഓക്‌സിജന്‍ പ്ലാന്റ് തുറക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.

ഓക്‌സിജന്‍ ഉത്പാദനത്തിനായി തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുവദിക്കാത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.

പ്രാണവായു ലഭിക്കാതെ ജനം മരിക്കുമ്പോള്‍ പ്ലാന്റ് തുറക്കാന്‍ അനുവദിക്കാത്തത് ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.

എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നം കാരണം അടച്ചുപൂട്ടിയ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. 2018ല്‍ പ്രതിഷേധകാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്ലാന്റ് തുറക്കാന്‍ അനുമതി തേടി വേദാന്ത ഗ്രൂപ്പാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

 

Top