‘വംശീയാധിക്ഷേപത്തിന് ഇപ്പോള്‍ നല്‍കുന്ന ശിക്ഷ പോരെന്ന് സ്റ്റെര്‍ലിംഗ്

വംശീയാധിക്ഷേപം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ നല്‍കാറുള്ള ശിക്ഷ പോരെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിംഗ്. ഇനി വരും തലമുറയിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് എങ്കിലും നിറത്തിന്റ പേരില്‍ അധിക്ഷേപം ഉണ്ടാവാതിരിക്കാന്‍ ഫുഡ്‌ബോള്‍ അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം എന്നാണ് സ്റ്റെര്‍ലിംഗ് ആവശ്യപ്പെട്ടത്.

നിറത്തിന്റെ പേരില്‍ പല സ്‌പോര്‍ട്ട്‌സ് താരങ്ങളും അധിക്ഷേപം നേരിടേണ്ടി വരുന്നു. പാര്‍ക്ക് ഫുട്‌ബോള്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗ് വരെ ഇതാണവസ്ഥയെന്നും സ്റ്റെര്‍ലിംഗ് പറയുന്നു.

വെറും പിഴ മാത്രം ശിക്ഷയാക്കി വിധിച്ചാല്‍ ഇതിന് മാറ്റം വരാന്‍ പോകുന്നില്ല. സമ്പന്നമായ ക്ലബുകള്‍ക്കും സമ്പന്നരായ താരങ്ങള്‍ക്കും പിഴ ശിക്ഷ ഒരു വിഷയമേ അല്ല. സ്റ്റെര്‍ലിംഗ് പറയുന്നു. ഇതിനാല്‍ ഇനിമുതല്‍ വംശീയാധിക്ഷേപത്തിന് 9 പോയന്റ് ലീഗില്‍ നിന്ന് കുറക്കണം എന്ന നിയമം വേണമെന്ന് സ്റ്റെര്‍ലിംഗ് പറഞ്ഞു. യൂറോപ്പില്‍ ഉടനീളം ഫുട്‌ബോള്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിടുന്ന സാഹചര്യത്തിലാണ് സ്റ്റെര്‍ലിങിന്റെ ഈ പ്രതികരണം.

Top