വടക്കന്‍ മേഖലയില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ നടക്കുന്നു; എംഎം മണി

തിരുവനന്തപുരം:വടക്കന്‍ മേഖലയില്‍ താറുമാറായ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി എം എം മണി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളുമായി മുമ്പോട്ടുപോകുമെന്നും അവധി ദിവസങ്ങളിലും കെഎസ്ഇബി ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ ഇതുവരെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് താന്‍ ഇടുക്കിയിലേക്ക് പോകാത്തതെന്നും എം എം മണി പറഞ്ഞു.

Top