ആരോഗ്യപ്രവര്‍ത്തകരുടെ പോരാട്ടത്തിന്റെ കഥ; ‘സ്റ്റെഫി ദ് വൈറ്റ് വാരിയര്‍’ ശ്രദ്ധ നേടുന്നു

രു മഹാവ്യധിക്കെതിരെ രാജ്യം മുഴുവന്‍ യുദ്ധം ചെയ്യുമ്പോള്‍ അതില്‍ മുന്നില്‍ നിന്ന് പോരാടുന്നവരാണ് നഴ്‌സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ അവരുടെ ഈ ജീവതം തുറന്നുകാട്ടുകയാണ് സ്റ്റെഫി ദ് വൈറ്റ് വാരിയര്‍ എന്ന ഹ്രസ്വ ചിത്രം.

ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കകളെ മാറ്റിവെച്ച് വര്‍ത്തകാലത്തില്‍ വന്നുപ്പെട്ട പ്രതിസന്ധിയെ തരണം ചെയ്യാന്‍ രാജ്യത്തിനൊപ്പം നില്‍ക്കുന്ന സ്റ്റെഫി എന്ന യുവ നഴ്‌സിന്റെ പോരാട്ടത്തിന്റെയും ആത്മധൈര്യത്തിന്റെയും കഥയാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ടൈറ്റില്‍ കഥാപാത്രമായ സ്റ്റെഫിയെ അവതരിപ്പിച്ചിരിക്കുന്നത് ആഗ്‌ന രൂപേഷാണ്. പ്രദീപ് പനങ്ങാട്, ആലിസ്, ജിബ് പാല, ജോസ് ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ടെന്നി ജോസഫാണ്. നിതിന്‍ മൈക്കിളാണ് സംഭാഷണവും ഛായാഗ്രഹണവും. സാമ്പാസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ടെന്‍സണ്‍ ജോസഫും ടെറിന്‍ ടെന്നിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top