Stephen Hawking says Earth may be doomed in 1000 years

ഭൂമിയില്‍ മനുഷ്യകുലത്തിന്റെ പതനം ആസന്നമായതായി ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ്.

ഭൂമി ഉപേക്ഷിച്ചു ബഹിരാകാശത്തേക്കു കുടിയേറുന്നതിനെക്കുറിച്ച് ആലോചിച്ചില്ലെങ്കില്‍ മനുഷ്യകുലം തന്നെ അറ്റുപോകുമെന്ന സൂചനയാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ നല്‍കുന്നത്. വരുന്ന ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ സംഭവിക്കാനിരിക്കുന്നത് അപ്രതീക്ഷിത ദുരന്തങ്ങളാണെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

ശാസ്ത്രലോകവും ലോകരാഷ്ട്രത്തലവന്മാരുമെല്ലാം ഏറെ ആദരവോട് കൂടി കാണുന്ന സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ പ്രതികരണത്തെ അതീവ ഗൗരവമായി തന്നെയാണ് ലോകം വീക്ഷിക്കുന്നത്.

അപ്രതീക്ഷിതമായ ആണവദുരന്തം അല്ലെങ്കില്‍ ഒരു ആണവയുദ്ധം, ജനിതക പരിവര്‍ത്തനം നടത്തിയ വൈറസ് ആക്രമണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തിവയ്ക്കുന്ന ദുരന്തം എന്നിവ മനുഷ്യകുലത്തിന്റെ അന്ത്യത്തിനു കാരണമാകാവുന്ന കാര്യങ്ങളാണ്. ഇനി പ്രതീക്ഷ മറ്റുഗ്രഹങ്ങളിലെ താമസത്തിനാണ്. ഭൂമിയുടെ അവസ്ഥ അതീവ ദുര്‍ബലമായിരിക്കുകയാണ്. ബഹിരാകാശ വിഷയങ്ങളില്‍ സാധാരണക്കാര്‍ കൂടി പങ്കാളികളാവുകയും അവിടേക്കു പോകാന്‍ തയാറാവുകയുമാണു വേണ്ടത്.

വിര്‍ജിന്‍ ഗലാക്റ്റിക് കമ്പനിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് സ്‌പേസ്ഷിപ്പിലേ യാത്രയ്ക്കു തയാറെടുക്കുകയാണു താനെന്നു സ്റ്റിഫന്‍ ഹോക്കിങ്‌സ് വ്യക്തമാക്കിരുന്നു. അന്യഗ്രഹശക്തികളെ പറ്റി സ്റ്റിഫന്‍ ഹോക്കിങ്‌സ് പ്രഭാഷണം നടത്തിരുന്നു. അന്യഗ്രഹ ജീവികളുടെ വരവ് ഒരുപക്ഷേ ഭൂമിയുടെ എന്നന്നേയ്ക്കുമുള്ള നാശത്തിനു കാരണമായേക്കാം എന്നും ഹോക്കിങ്‌സ് സൂചിപ്പിച്ചിരുന്നു. നിങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണിലേയ്ക്കല്ല ആകാശത്തിലെ നക്ഷത്രങ്ങളിലേയ്ക്കാണു നോക്കേണ്ടത് എന്നു ഹോക്കിങ്‌സ് മുമ്പ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു.

എന്നെന്നേയ്ക്കുമായുള്ള ഭൂമിയുടെ നാശമായിരിക്കും അന്യഗ്രഹ ജീവികളുടെ വരവുമൂലം സംഭവിക്കുക. അന്യഗ്രഹജീവികള്‍ വന്നാല്‍ അവയ്ക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മനുഷ്യനു മറ്റു വഴികള്‍ ഉണ്ടാകുകയില്ലെന്നു ഹോക്കിങ്‌സ് പറയുന്നു. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവര്‍ എല്ലാക്കാര്യത്തിലും മനുഷ്യര്‍ക്കു മുന്നിലായിരിക്കും. കൊളംമ്പസ് അമേരിക്ക കണ്ടെത്തിയതു പോലെയായിരിക്കും അവരുടെ ഭൂമിയിലേയ്ക്കുള്ള വരവ്. ഏതെല്ലാം ഗ്രഹങ്ങളില്‍ അവര്‍ എത്തുന്നുവോ അതെല്ലാം അവര്‍ അവരുടെ കോളനിയാക്കി മാറ്റും. അതിനു സഹായിക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ അവരുടെ പക്കല്‍ ഉണ്ടാകും.

ദശാബ്ദങ്ങളായി അവര്‍ ഭൂമിയെ നിരീക്ഷിച്ചതിനു ശേഷം മാത്രമെ ഈ ജീവികള്‍ ഭൂമിയിലേയ്ക്കു വരികയുള്ളു. മനുഷ്യവംശത്തിന്റ മുഴുവന്‍ പ്രവൃത്തികളും അവര്‍ ട്രാക്ക് ചെയ്തു വിവരസഞ്ചയമാക്കിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ അവയ്ക്ക് ഭൂമിയെ ആക്രമിക്കാന്‍ എളുപ്പമായിരിക്കും. മനുഷ്യവംശത്തെ തകര്‍ക്കാനുള്ള ആയുധം അവര്‍ ഒരുക്കിട്ടുണ്ടാകും. മനുഷ്യനു ബാക്ടീരിയകളുടെ വലുപ്പത്തോടു തോന്നുന്ന അതേ പുച്ഛം തന്നെയായിരിക്കും അന്യഗ്രഹ ജീവികള്‍ക്ക് മനുഷ്യരോട് ഉണ്ടാകുക എന്നും ഹോക്കിങ്‌സ് ചൂണ്ടിക്കാട്ടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും ഹോക്കിങ്‌സ് മുന്നറിയിപ്പു നല്‍കിട്ടുണ്ട്. കൃത്രിമബുദ്ധിയുടെ വരവോടെ മനുഷ്യര്‍ തന്നെ അവരുടെ കുഴി തോണ്ടുകയാണ്. കൃത്രിമബുദ്ധി ഉപയോഗിച്ച് കംബ്യൂട്ടറുകള്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെ അടുത്ത 100 വര്‍ഷത്തിനകം അവ മനുഷ്യവംശത്തെ കീഴടക്കും. എന്നും ഹോക്കിങ്‌സ് മുന്നറിയിപ്പ് നല്‍കി.

Top