പതിനൊന്നുകാരിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചിരുന്ന രണ്ടാനച്ഛന്‍ അറസ്റ്റില്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചിരുന്ന രണ്ടാനച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ 46 കാരനായ രണ്ടാനച്ഛനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴ് വര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവിനെ വിവാഹം കഴിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവ് സംശയത്തെ തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായാതായി കണ്ടെത്തുന്നത്.

Top