ഇലക്ട്രിക് കാറുകളിലേക്കുള്ള ചുവട് വയ്പ് ; സൂചനയുമായി ഫോക്‌സ്‌വാഗന്റെ ഗോള്‍ഫ് ജിടിഇ

രിസ്ഥിതി സൗഹാര്‍ദ്ദമായ ഇലക്ട്രിക് കാറുകളിലേക്ക് അതിവേഗം ചുവട് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍.

അതിന്റെ സൂചനയുമായാണ് ഫോക്‌സ്‌വാഗന്റെ ആനിവേഴ്‌സറി കാറായ ഗോള്‍ഫ് ജിടിഇ അവതരിപ്പിച്ചിരിക്കുന്നത്.

ഫോക്‌സ് വാഗണ്‍ നിരയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ഗോള്‍ഫ് ജിടിഇ, ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ 150,000,000 (1500 ലക്ഷം) മത്തെ കാറാണ്.

ജര്‍മ്മനിയിലെ വൂള്‍സ്ബര്‍ഗ് ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് ആഘോഷ നിമിഷം സമ്മാനിച്ച നീല ഗോള്‍ ജിടിഇ പുറത്ത് വന്നിരിക്കുന്നത്.

80 വര്‍ഷത്തെ കാലയളവിന് ശേഷമാണ് 1937 ല്‍ സ്ഥാപിതമായ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

നിലവില്‍ 60 ലേറെ മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ നിരയില്‍ സജ്ജീവമായുള്ളത്.

2020 ഓടെ വിവിധ ഇലക്ട്രിക് കാറുകളെ വിപണിയില്‍ അവതരിപ്പിക്കാനും ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നുണ്ട്.

ഫോക്‌സ്‌വാഗണില്‍ നിന്നുമെത്തുന്ന ആദ്യ ഇലക്ട്രിക് മോഡലാകും ID കോണ്‍സെപ്റ്റ് കാര്‍. 2021 ഓടെ 10 ലക്ഷം ഇലക്ട്രിക് കാറുകളെ വിപണിയില്‍ ലഭ്യമാക്കുകയും ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യമാണ്.

നിലവില്‍, 14 രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന 50 ലേറെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുമാണ് കാറുകളെ ഫോക്‌സ്‌വാഗണ്‍ നിര്‍മ്മിക്കുന്നത്.

ഇലക്ട്രിക് കാറുകളിലേക്കുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ചുവട് വെയ്പിന്റെ സൂചനയായണ് ആനിവേഴ്‌സറി കാറായ ഗോള്‍ഫ് ജിടിഇ.

കൂടാതെ, 1500 ലക്ഷം കാറുകള്‍ എന്ന നേട്ടം കൈവരിക്കുന്നതില്‍ ഗോള്‍ഫിനുള്ള നിര്‍ണായക പങ്കും, പുതിയ കാറിലൂടെ ഫോക്‌സ്‌വാഗണ്‍ ചൂണ്ടിക്കാണിക്കുന്നു.

Top