ടെക്സസില്‍ ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തമ്മ അറസ്റ്റില്‍

sherin

ഡാളസ്: അമേരിക്കയിലെ ടെക്സസില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മയും മലയാളിയുമായ സിനി മാത്യൂസ് അറസ്റ്റില്‍.

കുട്ടിയെ അപകടപ്പെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂ നേരത്തെ അറസ്റ്റിലായിരുന്നു.

വെസ്ലിയും ഭാര്യ സിനിയും ചേര്‍ന്ന് ബിഹാറില്‍ നിന്നു ദത്തെടുത്ത ഷെറിനെ കഴിഞ്ഞമാസം ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പിന്നാലെ വെസ്ലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഷെറിന്റെ നാലു വയസുള്ള സഹോദരിയെ ബന്ധുവിനു താത്കാലികമായി വിട്ടുകൊടുക്കാന്‍ കോടതി അനുമതി കൊടുത്തിരുന്നു.

എറണാകുളം സ്വദേശികളാണ് വെസ്ലിയും സിനിയും.

Top