പുതിയ ഹെല്‍മെറ്റ് സീരീസ് ‘SB-39 റോക്സ്’ പുറത്തിറക്കി സ്റ്റീല്‍ബേര്‍ഡ്

പുതിയ ഹെല്‍മെറ്റ് സീരീസ് ‘SB-39 റോക്സ്’ പുറത്തിറക്കി സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ്. അന്തർനിർമ്മിതമായ സണ്‍ വിസറുള്ള ഫുള്‍-ഫെയ്‌സ് ഹെല്‍മെറ്റ് ആണിത്. ഈ ഹെൽമെറ്റ് ISI മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും നിര്‍മ്മാതാവ് പറയുന്നു. ഹെല്‍മെറ്റ് ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്തത് XTECH DESIGN ആണെന്നും സ്റ്റീല്‍ബേര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

 

പുഷ് ബട്ടണ്‍ സ്ലൈഡര്‍ സംവിധാനം വഴിയാണ് സണ്‍ ഷീല്‍ഡ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അത് സവാരിക്ക് പ്രകാശം ഉള്ള ദിവസത്തില്‍ ഉപയോഗിക്കാനോ അല്ലെങ്കില്‍ അത് പിന്‍വലിക്കാനോ കഴിയും. സണ്‍ ഷീല്‍ഡും ലൈറ്റ് വെയ്റ്റ് സവിശേഷതകളുമാണ് ഈ ഹെൽമെറ്റിന്റെ പ്രധാന ഫീച്ചറുകൾ. ഇത് ലോംഗ് റൈഡുകള്‍ ആസ്വാദ്യകരവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റും. മാറ്റിസ്ഥാപിക്കാവുന്ന ഇന്റീരിയറുകള്‍ ഉള്ളതിനാല്‍ ഹെല്‍മെറ്റിന്റെ രൂപവും ഭാവവും വളരെ പ്രീമിയമാണ്. ബ്രാന്‍ഡിന്റെ മറ്റ് മോഡലുകളെപ്പോലെ ഈ ഹെല്‍മെറ്റും വിപണിയില്‍ വിജയം കൈവരിക്കുമെന്ന് സ്റ്റീല്‍ബേര്‍ഡ് ഹെല്‍മെറ്റ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് കപൂര്‍ പറഞ്ഞു.

ഹെല്‍മെറ്റ് രണ്ട് വലുപ്പത്തില്‍ ലഭ്യമാണ്. 600 mm (വലുത്), 580 mm (മീഡിയം). 1,199 രൂപയാണ് ഹെല്‍മെറ്റിന്റെ വിപണിയിലെ വില. ഗ്ലോസി, മാറ്റ് ബ്ലാക്ക്, ഗ്ലോസി / മാറ്റ് ബ്ലാക്ക്, ഡെസേര്‍ട്ട് സ്റ്റോം, ബാറ്റില്‍ ഗ്രീന്‍, ഗ്രേ, ചെറി റെഡ് എന്നിവയ്‌ക്കൊപ്പം സണ്‍ ഷീല്‍ഡുള്ള SB-39 റോക്‌സും കൂടുതല്‍ ഗ്രാഫിക്‌സ്, ഡെക്കലുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ബ്രാന്‍ഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും സ്റ്റീല്‍ബേര്‍ഡ്‌ഹെല്‍മെറ്റ് ഡോട്ട് കോമിലും SB-39 റോക്സ് ലഭ്യമാണ്.

Top