തളിപ്പമ്പില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും രണ്ട്‌ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

STEELE-BOMB

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പമ്പില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും രണ്ട്‌ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ പിന്‍വശത്തായി ചിന്‍മയ വിദ്യാലയത്തിന് സമീപമെത്തുന്ന റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടിയിലായിരുന്നു ബോംബ് ഉണ്ടായിരുന്നത്. ബിജെപി അനുഭാവിയായ ഗോപാല്‍ എന്നയാളുടെ കാറിനടിയിലായിരുന്നു ബോംബ്.

ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ നേതൃത്യത്തിലാണ് ബോംബ് കണ്ടെത്തിയത്. ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയതും, ബോംബ് കണ്ടെത്തിയതും. തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Top