നാദാപുരത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി

കോഴിക്കോട്:  കോഴിക്കോട്, നാദാപുരത്ത്  സ്റ്റീൽ ബോംബ് കണ്ടെത്തി. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരൂർ നടേമ്മൽ കനാലിൽ നിന്നാണ് സ്റ്റീൽ ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തൊഴിലുറപ്പ് തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസും , ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ബോംബ് സ്ക്വാഡ് അധികൃതർ സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.

Top