ജൂണ്‍ മാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍). കമ്പനിയുടെ ആഭ്യന്തര, കയറ്റുമതി വില്‍പ്പന 12.77 ലക്ഷം ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനത്തിലധികമാണ് വില്‍പ്പന കണക്കുകളിലെ വര്‍ധന. 2020 ജൂണില്‍, ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കാലയളവില്‍ 3.4 ലക്ഷം ടണ്‍ സ്റ്റീല്‍ കയറ്റുമതി ചെയ്തു. ജൂണ്‍ 20 ന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആവശ്യമായ റെയിലുകള്‍ ഏറ്റവും മികച്ച രീതിയില്‍ കയറ്റി അയ്ക്കാനും സെയിലിനായി. ഈ വലിയ നേട്ടം കൈവരിച്ചതിന് സെയില്‍ കൂട്ടായ്മയെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിനന്ദിച്ചു.

Top