സ്റ്റീവ് സ്മിത്ത് ഐപിഎല്ലിലേക്ക്; ജോസ് ബട്‌ലര്‍ തന്റെ കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് താരം

ഷ്ട കാലങ്ങളെ മറന്ന് വീണ്ടും ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തെത്തി. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷം സസ്പെന്‍ഷന്‍ നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സ്മിത്തിനു നഷ്ടമായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സ്മിത്ത് കളിക്കുന്നത്.

നീണ്ട കാലത്തെ വിലക്കിനു ശേഷം അത്ര മികച്ച ഫോം കണ്ടെത്താനാകാതെയും പരിക്ക് മൂലവും സ്റ്റീവ് ബുദ്ധിമുട്ടുകയായിരുന്നു. തന്റെ കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ ജോസ് ബട്‌ലറുടെ ബാറ്റിംഗിനു സാധിക്കുമെന്നാണ് സ്റ്റീവ് ഇപ്പോള്‍ പറയുന്നത്. ജോസ് ബട്‌ലറിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ തന്റെ മേല്‍ അധികം സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

2018 ഐപിഎലില്‍ അഞ്ച് തുടര്‍ ഫിഫ്റ്റികളുമായി രാജസ്ഥാനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജോസ് ബട്‌ലര്‍ വഹിച്ചത്. പ്ലേ ഓഫ് ഉറപ്പാക്കിയ ശേഷമാണ് താരം നാട്ടിലേക്ക് ദേശീയ ഡ്യൂട്ടിയ്ക്ക് പോയത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ജോസ് ബട്‌ലര്‍ എന്നാണ് സ്റ്റീവ് സ്മിത്ത് ഇംഗ്ലീഷ് താരത്തെ വിശേഷിപ്പിച്ചത്.

Top