ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; സൂപ്പര്‍ താരം പരിക്കിന്റെ പിടിയില്‍

സ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് കൈമുട്ടിന് പരിക്ക്. ഇതോടെ താരത്തിന് ഈ സീസണ്‍ ഐപിഎല്ലില്‍ കളിക്കാനാവില്ല.ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സ്മിത്തിന് പരിക്കേറ്റത്.

പരിശോധനയില്‍ താരത്തിന് ശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരം മത്സരത്തില്‍ നിന്ന് പിന്മാറി. ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ച് നാള്‍വിശ്രമവും വേണ്ടി വരും എന്നതിനാലാണ് സ്മിത്ത് ഐപിഎല്ലില്‍ കളിക്കാതെ മടങ്ങുന്നത്. സൂപ്പര്‍ താരത്തിന് കളിക്കാനാവില്ലെന്നത് സ്മിത്തിന്റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

പരിക്കിനെത്തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ളപരമ്പരയും സ്മിത്തിന് നഷ്ടമാകും. നിലവില്‍ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് നേരിടുന്ന സ്മിത്ത്, വിലക്കിന്റെ കാലാവധി അവസാനിച്ച് മാര്‍ച്ച് അവസാനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനൊരുങ്ങുകയായിരുന്നു.ഇതോടെ താരത്തിന്റെ അന്താരാഷ്ട്ര തിരിച്ചുവരവും വൈകുമെന്നാണ് റിപ്പോര്‍ട്ട്.

Top