കോപ്പലിന്റെ ഇഷ്ട താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി ഡല്‍ഹി ഡൈനാമോസ്

സ്റ്റീവ് കോപ്പലിന്റെ പ്രിയ താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി ഡല്‍ഹി ഡൈനാമോസ്. യുവ വിംഗര്‍ ജെറി മാവി മിംഗ്ത്വാഗയെയാണ് ഡല്‍ഹി ടീമിലെത്തിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ജംഷദ്പൂര്‍ എഫ് സി യുടെ താരമായിരുന്ന ജെറിയെ മികച്ച തുക നല്‍കിയാണ് ഡല്‍ഹി ടീമിലെത്തിക്കുന്നത്.

2017 സീസണില്‍ സ്റ്റീവ് കോപ്പലിന്റെ കീഴില്‍ ജംഷദ്പൂര്‍ എഫ് സി യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരം പല തവണ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ആ സീസണില്‍ 16 മത്സരങ്ങളില്‍ കളത്തിലിങ്ങിയ ജെറി, കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ കളിച്ചു.

വിംഗുകളിലൂടെ അതി വേഗം കളിക്കാന്‍ കഴിവുള്ള ജെറിയുടെ വരവ് അടുത്ത സീസണില്‍ ഡല്‍ഹിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ഭാവി ഇന്ത്യന്‍ താരമെന്ന് ജെറിയെ, സ്റ്റീവ് കോപ്പല്‍ വിശേഷിപ്പിച്ചിരുന്നു. ഐ എസ് എല്ലില്‍ മൊത്തം 29 മത്സരങ്ങളില്‍ കളിച്ച ജെറി ഒരു ഗോള്‍ നേടിയതിനൊപ്പം നാല് ഗോളുകള്‍ക്ക് വഴിയൊരുക്കിയിട്ടുമുണ്ട്.

Top