പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറി അടിവസ്ത്രം മോഷ്ടിക്കലും നശിപ്പിക്കലും; യുവാവ് പിടിയില്‍

ഇന്‍ഡോര്‍: പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന വീടുകളിലും ഹോസ്റ്റലുകളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കീറി നശിപ്പിച്ചിരുന്ന യുവാവ് പിടിയില്‍. ഇന്‍ഡോറിലെ വിജയ് നഗര്‍ പൊലീസാണ് 26കാരനായ യുവാവിനെ പിടികൂടിയത്.

മുറികളില്‍ ആളില്ലാത്ത സമയത്തും പെണ്‍കുട്ടികള്‍ ഉറങ്ങുന്ന സമയത്തും ഇയാള്‍ റൂമില്‍ കയറിയിരുന്നതായി പൊലീസ് കണ്ടെത്തി. നിരവധി തവണ ഇയാളെ പിടികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് വിജയ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഇതിന് പിന്നാലെ നഗര സുരക്ഷ സമിതി രൂപീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് 26കാരന്‍ കുടുങ്ങിയത്. വിജയ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശീതള്‍ നഗര്‍, സുമന്‍ നഗര്‍, സ്വര്‍ണ ബാഗ് കോളനി എന്നിവിടങ്ങളിലെ വീടുകളില്‍ സമാനരീതിയില്‍ അതിക്രമിച്ച് കയറയതായി യുവാവ് പൊലീസിനോട് വ്യക്തമാക്കി.

Top