നാദാപുരത്ത് വീടിന്റെ ടെറസില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് വീടിന്റെ ടെറസില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി. പുറമേരി പഞ്ചായത്തിലെ അരൂര്‍ നമ്മേല്‍ പീടികയില്‍ വീടിന്റെ ടെറസില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. എളങ്ങോട്ടുമ്മല്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്.

വീടിന്റെ പെയിന്റിങ് ജോലികള്‍ക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ഉടനെ ഇവര്‍ വിവരം നാദാപുരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഉഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ബോംബ് ചേലക്കാട് ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കി. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Top