പ്രണയദിനത്തില്‍ ക്യാംപസ്സിലെത്തരുത് ; മുന്നറിയിപ്പ് നല്‍കി ലക്‌നൗ യൂണിവേഴ്‌സിറ്റി

lucknow-univercity

ലക്‌നൗ : പ്രണയ ദിനത്തില്‍ ക്യാംപസ്സില്‍ പ്രവേശിക്കരുതെന്നും പശ്ചാത്യ സംസ്‌ക്കാരമാണെന്നും ആഘോഷങ്ങള്‍ ക്യാംപസ്സില്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികളോട് ലക്‌നൗ യൂണിവേഴ്‌സിറ്റി. അവധി ദിവസമായ പ്രണയ ദിനത്തില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ ക്യാംപസുകളില്‍ ചുറ്റി തിരിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം യൂണിവേഴ്‌സിറ്റി അധികൃതര്‍ സദാചാര പൊലീസ് ചമയുകയാണെന്നും തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ യൂണിവേഴ്‌സിറ്റിക്ക് അവകാശമില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.Related posts

Back to top