ഗുരുവായൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

തൃശൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ വീട്ടുകാര്‍ സിനിമയ്ക്കുപോയ സമയത്ത് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി ലാല്‍ഗുഡി സ്വദേശി നാഗരാജ് എന്നറിയപ്പെടുന്ന അരുണ്‍കുമാര്‍ (30) എന്നയാളാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ പ്രതി ധര്‍മരാജിന്റെ സഹോദരനാണ് ഇയാള്‍. നിരവധി മോഷണകേസുകളിലെ പ്രതിയാണ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ഗുരുവായൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മെയ് പന്ത്രണ്ടിനാണ് തമ്പുരാന്‍പടി സ്വദശി ബാലന്റെ വീട്ടില്‍ മോഷണം നടന്നത്. കുടുംബം സിനിമ കാണാനായി തൃശൂരിലേക്ക് പോയ സമയത്ത് രാത്രി എട്ടുമണിക്ക് പൂട്ടിക്കിടന്ന വീടിന്റെ അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് രണ്ടരകിലോയോളം തൂക്കം വരുന്ന സ്വര്‍ണ്ണവും, രണ്ടുലക്ഷം യ്രൂപയും കവര്‍ന്നു എന്നാണ് കേസ്. മോഷണം നടത്തിയ തീരുച്ചിറപ്പള്ളി സ്വദേശി ധര്‍മ്മരാജിനെ നേരത്തെ ചണ്ഡീഗഡില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചതും, പണം കൈവശം സൂക്ഷിച്ചിരിക്കുന്നതും ധര്‍മ്മരാജിന്റെ ചേട്ടന്‍ അരുണ്‍രാജ് ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അരുണ്‍ രാജിനെ പിടികൂടിയത്.

അനിയന്‍ അറസ്റ്റിലായി എന്നറിഞ്ഞ ഉടന്‍ കവര്‍ച്ചയുടെ വിഹിതമായി കിട്ടിയ സ്വര്‍ണ്ണവും പണവുമായി നാഗരാജ് ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്ന സമയത്ത് ഗൂഗിളില്‍ പ്രശസ്ത തമിഴ് സിനിമ നടന്‍മാര്‍ താമസിച്ചിരുന്ന ഹോട്ടലുകള്‍ കണ്ടെത്തി അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്തു താമസിക്കുകയായിരു പതിവ്.

Top