Reserve Bank of India maintains repo rate at 6.75%, CRR at 4%

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റംവരുത്തിയിട്ടില്ല. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ ‘റിപ്പോ നിരക്ക്’ 6.75 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി.സിആര്‍ആര്‍ 4 ശതമാനമായി തുടരും.

രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നതും യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാലുമാണ് നിരക്കുളില്‍ ഇത്തവണ മാറ്റം വരുത്താതിരുന്നത്.

യു.എസ് ഫെഡ് റിസര്‍വിന്റെ അവലോകന യോഗം ഡിസംബര്‍ 15-16 തിയതികളിലാണ് നടക്കുന്നത്. തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും സമ്പദ്ഘടന കരുത്താര്‍ജിച്ചതും ഫെഡ് റിസര്‍വിന് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് അനുകൂലഘടകങ്ങളാണ്. ഫെഡ് റിസര്‍വിന്റെ നീക്കങ്ങള്‍ വിലയിരുത്തിയതിനുശേഷമാകും വീണ്ടുമൊരു നിരക്ക് കുറയ്ക്കലിന് ആര്‍ബിഐ തയ്യാറാകുക.

Top