ഡൊണാൾഡ് ട്രംപിന്റെ കുഞ്ഞൻ പ്രതിമ; ഒപ്പം ഒരു ചെറിയ ബോർഡും!

ബ്രുക്ലിനിലെ പാതയോരങ്ങളിലൂടെ നടന്നാൽ ഒരു അത്ഭുത കാഴ്ച കാണാൻ സാധിക്കും. റോഡരികിൽ അങ്ങിങ്ങ് എല്ലാം ഒരാളെ കാണാൻ കഴിയും. ആള് മറ്റാരുമല്ല, യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. ട്രംപിൻറെ ഈ കുഞ്ഞൻ ശില്പങ്ങളിൽ എല്ലാം ഒരു ബോർഡ് കൂടി സ്ഥാപിച്ചിട്ടുണ്ട്. ആ ബോർഡിലൊരു കാര്യം കൂടി കുറിച്ചിട്ടുണ്ട്. ‘പീ ഓൺ മീ.’ അതായത് ‘എന്റെ മേൽ വിസർജിക്കാം’ എന്ന്. പരസ്യ രംഗത്തെ പ്രമുഖനായ ഫിൽ ഗാബിൽ ആണ് ഇത്തരത്തിൽ പ്രതിമകൾ സ്ഥാപിച്ചത് എന്ന് ഡെയിലി മെയിൽ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “ഡൊണാൾഡ് ട്രംപിന് എതിരായ എന്റെ വ്യക്തിപരമായ നിലപാടാണ് ഞാൻ ഇതിലൂടെ അറിയിച്ചത്. ഒരു വ്യക്തി എന്ന നിലയ്ക്കും, പ്രസിഡന്റ് എന്ന നിലയ്ക്കും അയാളോട് ഉള്ള നിലപാടാണ് ഞാൻ ഇതിലൂടെ കാണിക്കുന്നത്,” ഗാബിൾ രേഖപ്പെടുത്തി.

1980-90 കാലഘട്ടത്തിലെ ട്രംപിനെ പ്രതിനിധീകരിക്കുന്ന തരത്തിൽ ഉള്ള പ്രതിമകളാണ് സ്ഥാപിച്ചിരിക്കുന്നത്. സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരനായ ട്രംപിനറെ രൂപം തന്നെ ഇട്ടിതിന് പിന്നിലും കാരണം ഉണ്ട്. ട്രംപ് ഇപ്പോഴും ചെറുപ്പകാരനായി തന്നെയാണ് സ്വയം ചിന്തിക്കുന്നത്. അതിനെ കൂടി വിമർശിച്ചാണ് ഇത്തരം ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

Top