ബഫർസോൺ വിഷയത്തിൽ സംസ്ഥാനങ്ങൾ സുപ്രിം കോടതിയെ സമീപിക്കണം: പരിസ്ഥിതി മന്ത്രാലയം

ഫർസോൺ വിഷയത്തിൽ സംസ്ഥാനങ്ങൾ സുപ്രിംകോടതിയെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. സുപ്രിംകോടതി വിധിയുടെ നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്. ചർച്ചക്കായി കേരള ചീഫ് സെക്രട്ടറി സമീപിച്ചിട്ടില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപീന്ദർ യാദവ് പറഞ്ഞു. എന്നാൽ ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടുമെന്ന് ഉറപ്പ് ലഭിച്ചെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. കേന്ദ്ര വനം മന്ത്രി ചർച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് മറികടക്കാൻ നിയമ നിർമാണം വേണമെന്ന പ്രമേയം നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.

Top