കൊവിഡ് വ്യാപനം കണ്ടെത്താനുള്ള പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി ഐസിഎംആര്‍. എലിസ കിറ്റ് ഉപയോഗിച്ചായിരിക്കണം പഠനമെന്നാണ് നിര്‍ദേശം. വേഗത്തില്‍ പരിശോധനകള്‍ നടപ്പാകാനും, എലിസ കിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്താനും ഐസിഎംആര്‍ ഇതിന്റെ സാങ്കേതിക വിദ്യ നിരവധി ഫാര്‍മ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വേണമെങ്കില്‍ വേണ്ട സഹായം നല്‍കുമെന്ന് ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്.അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 7964 പോസിറ്റീവ് കേസുകളും 265 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 173763 ആയി. ഇതുവരെ 4971 പേര്‍ മരിച്ചു.

Top