ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി : ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കണ്ടെത്തി നടപടിയെടുക്കണമെന്നും ജില്ലാ ഭരണാധികാരികള്‍ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.

സാമുദായിക സൗഹാര്‍ദം ശക്തമാക്കുനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജസന്ദേശങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നത് നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. തെറ്റായ വിവരങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വാട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Top