statement about adoor Gopalakrishnan

ര നൂറ്റാണ്ട് പിന്നിടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമാ ജീവിതം നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നിറഞ്ഞതാണ്. അടൂര്‍ ഒരുക്കിയ പന്ത്രണ്ട് ചിത്രങ്ങളില്‍ അനന്തരം, വിധേയന്‍, മതിലുകള്‍ എന്നി ചിത്രങ്ങള്‍ മമ്മൂട്ടിയെ നായകനാക്കി എടുത്തവയാണ്.അതില്‍ അവസാനം പറഞ്ഞ രണ്ട് ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

എന്നാല്‍ മോഹന്‍ലാലിനെ ഒരു ചിത്രത്തിനു പോലും അടൂര്‍ പരിഗണിച്ചില്ല. മമ്മൂട്ടിയെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിപ്പിച്ചയാള്‍ എന്തുകൊണ്ട് മോഹന്‍ലാലിന് ഒരു കഥാപാത്രം പോലും നല്‍കിയില്ല എന്ന ചോദ്യത്തിന് അടൂര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.

‘ഒരു താരത്തെ മനസില്‍ വച്ചുകൊണ്ടല്ല ഞാന്‍ സിനിമയ്ക്ക് വേണ്ടി എഴുതുന്നതും സിനിമയെടുക്കുന്നതും. എഴുതി വരുമ്പോള്‍ ചില ആര്‍ട്ടിസ്റ്റുകള്‍ ചേരുമെന്ന് തോന്നും. അപ്പോള്‍ അവരുമായി ബന്ധപ്പെടും. മോഹന്‍ലാലിനെ വച്ച് ചെയ്യണമെങ്കില്‍ അതുപോലെ വലിയ വേഷം വേണമല്ലോ? ലാലിന് അനുയോജ്യമായ വലിയ വേഷമൊന്നും ഇതുവരെ അങ്ങനെ വന്നില്ല. ഞാന്‍ വളരെ കുറച്ച് പടങ്ങളല്ലേ എടുത്തിട്ടുള്ളൂ..

കരിയറില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന സമയത്താണ് മമ്മൂട്ടി ‘അനന്തര’ത്തിലെ ചെറിയ വേഷത്തില്‍ അഭിനയിച്ചത്. പിന്നീട് ‘വിധേയനി’ലെയും ‘മതിലുകളി’ലെയും അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. മമ്മൂട്ടി എപ്പോഴും പറയും ‘സാര്‍ എപ്പോഴാണ് അഭിനയിക്കേണ്ടതെന്ന് പറഞ്ഞാല്‍ മതി, ഞാന്‍ എല്ലായ്‌പ്പോഴും റെഡിയാണ് എന്ന്..’

Top