ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചിട്ടു; പ്രതികള്‍ അറസ്റ്റിൽ

ഇടുക്കി: രാജാക്കാട് മമ്മട്ടിക്കാനത്ത് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. ജാര്‍ഖണ്ഡ് സ്വദേശി ഡന്‍ധൂര്‍ (40) ആണ് കൊല്ലപ്പെട്ടത്. രാത്രി മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടയിലായിരുന്നു കൊലപാതകം.

പ്രതികളെ രാജാക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുതിയേടത് പീറ്റര്‍ എന്ന വ്യക്തിയുടെ തോട്ടത്തിലെ തൊഴിലാളികളാണ് അക്രമത്തിന് പിന്നില്‍. പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

 

 

Top