അഭിനന്ദനമര്‍ഹിക്കുന്നു ; ഹനാന് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍

കോഴിക്കോട് : കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ് സോഷ്യല്‍ മീഡിയയില്‍ താരമായ ഹനാന് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ. പഠനത്തിനുവേണ്ടി മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയെ അഭിനന്ദിക്കണമെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണം ശ്രദ്ധയില്‍പെട്ടിരുന്നില്ലന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും ജോസഫൈന്‍ പറഞ്ഞു.

Top