പി കെ ശശിക്കെതിരായ പരാതി; സംസ്ഥാന വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തിയായെന്ന് ഹസന്‍

HASSAN

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ച് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍.

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കു പോലും പ്രയോജനമില്ലാത്ത കമ്മീഷന്‍ ഉടന്‍ തന്നെ പിരിച്ചുവിടണമെന്നും ലൈംഗിക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്നുമാണ് ഹസന്‍ പറഞ്ഞത്.

സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ ശശിയെ പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മീഷനും സംരക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന് ലഭിച്ച പരാതി പൊലീസിന് കൈമാറി പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം ഇക്കാര്യത്തില്‍ ഇനിയും താമസമുണ്ടായാല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്ത് വരും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Top