മാര്‍ച്ചിലുണ്ടായ സംഘര്‍ഷം; സംസ്ഥാന വ്യാപകമായി ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നടത്തിയ മാര്‍ച്ചിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിലും കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഗുരുതര വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയം ഔദ്യോഗികമായി പ്രതിപക്ഷം ഏറ്റെടുക്കാനിരിക്കെയാണ് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്.

മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ്ചുമത്തി കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. കണ്ടാലറിയുന്ന നൂറുപേര്‍ക്ക് എതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്‌ഐആറിലെ ആദ്യ 4 പേരെ റിമാന്‍ഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.

Top