ഇന്ധന നികുതി ഇളവ് ജനങ്ങൾക്ക്‌ ഉള്ള ഔദാര്യമല്ല: ഉമ്മൻചാണ്ടി

കോട്ടയം:ഇന്ധനവില കുറച്ച കേന്ദ്ര സർക്കാർ നടപടിയെ പ്രശംസിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. ഇന്ധന വില കുറച്ച കേന്ദ്ര സർക്കാർ നടപടി ആശ്വാസകരമാണെന്ന് പറഞ്ഞ ഉമ്മൻചാണ്ടി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇന്ധന നികുതി കുറക്കാതെ സംസ്ഥാന സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും സർക്കാരിന്‌റെ വാർഷികാഘോഷത്തിന് 100 കോടി വകയിരുത്തിയ സർക്കാർ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സന്തോഷിക്കുകയാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന്റെ ആനുപാതികമായല്ല സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കേണ്ടതെന്നും നികുതി ഇളവ് ഔദാര്യമല്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും കുറച്ച വില നിലവില്‍ വന്നു.കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധവില കുറഞ്ഞത്.പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപയുമാണ് കുറച്ചത്.ഇതോടെ പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസല്‍ ലിറ്ററിന് 7 രൂപയും ആണ് വിപണിയില്‍ കുറയുന്നത്.കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 10.52 രൂപയും ഡീസല്‍ വില 7.40 രൂപയുമാണ് കുറഞ്ഞത്.

 

Top