സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ; പുരുഷ വനിതാ കിരീടം സ്വന്തമാക്കി തിരുവനന്തപുരം

മുള്ളൻകൊല്ലി : വയനാട്ടിൽ നടന്ന സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യന്‍ഷിപ്പിൽ പുരുഷ വനിതാ കിരീടം സ്വന്തമാക്കി തിരുവനന്തപുരം .

കെ.എസ്.ഇ.ബി താരങ്ങളാണ് പുരുഷ വനിതാ ടീമുകളിൽ തിരുവനന്തപുരത്തിനായി കളിച്ചത്.

വനിതകളുടെ ഫൈനലിൽ പാലക്കാടിനെ 59-22 നാണ് തിരുവനന്തപുരം കീഴടക്കിയത്. കഴിഞ്ഞ വർഷവും വനിതാ കിരീടം തിരുവനന്തപുരത്തിനായിരുന്നു.

ഇന്റർനാഷണൽ താരങ്ങളായ പി.എസ്. ജീനയും ഗ്രീമയും 15 പോയിന്റ് വീതം നേടി. അഞ്ജന പി.ജി 13 പോയിന്റ് സ്വന്തമാക്കി.

പുരുഷ വിഭാഗം ഫൈനലിൽ തിരുവനന്തപുരം എറണാകുളത്തിനെ 84-55 നാണ് തോൽപ്പിച്ചത്. ഇടവേളയിൽ 53-32 ന് തിരുവനന്തപുരം ലീഡ് ചെയ്തിരുന്നു.

കെ.എസ്.ഇ.ബിയുടെ ശ്രീരാഗ് 31 പോയിന്റും ജിഷ്ണു ജി. നായർ 24 പോയിന്റും നേടി കിരീടധാരണത്തിൽ പ്രധാന പങ്ക് വഹിച്ചു.

Top