സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നാരംഭിക്കും ; യെച്ചൂരിയും, കാരാട്ടും പങ്കെടുക്കും

cpm

തിരുവനന്തപുരം: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നാരംഭിക്കും.

രണ്ട് ദിവസം വരെ നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, പിബി അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ പോളിറ്റ് ബ്യൂറോയുടെ തീരുമാനങ്ങള്‍ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

മാത്രമല്ല, ജനതാദള്‍ (യു) നേതാവ് വിരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജെഡിയുവുമായും, യുഡിഎഫ് വിട്ട് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്സുമായും സഹകരിക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.

Top