സംസ്ഥാന സ്‌കൂള്‍ കായികമേള ; ജാവലിന്‍ ത്രോയില്‍ അഞ്ജലിക്ക് സ്വര്‍ണം

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ അഞ്ജലി വി.ഡി സ്വര്‍ണം കരസ്ഥമാക്കി.

സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മലപ്പുറം കടകശേരി ഐഡിയല്‍ എച്ച്.എസ്.എസിലെ പ്രഭാവതി പി.എസ് സ്വര്‍ണം നേടി. മതിരപ്പള്ളി എം.എ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സാന്ദ്ര ബാബുവിനാണ് ഈ ഇനത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവിന്‍ ത്രോയില്‍ പുല്ലൂരാംപാറ സെന്റ് ജോസഫിന്റെ തളീത കുമി സുനില്‍ സ്വര്‍ണം നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തില്‍ തിരുവനന്തപുരം ജില്ലയുടെ സല്‍മാന്‍ ഫാറൂഖാണ് മേളയിലെ ആദ്യ സ്വര്‍ണം നേടിയത്. എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അമിത് എന്‍.വിയ്ക്കാണ് വെള്ളി. കണ്ണൂര്‍ ജില്ലയിലെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിലെ വിഷ്ണു ബിജു വെങ്കലം നേടി.

Top