state school meet

മലപ്പുറം :സംസ്ഥാന കായികോത്സവത്തില്‍ പാലക്കാടിന് കിരീടം. 249 പോയന്റുമായാണ് പാലക്കാട് കിരീടം നേടിയത്. 237 പോയന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ 117 പോയന്റുമായി കിരീടം നിലനിര്‍ത്തി. പാലക്കാട് കല്ലടി കുമരംപുത്തൂര്‍ 102 പോയന്റുമായി രണ്ടാമതെത്തി.

കായികോത്സവത്തിന്റെ സമാപന പരിപാടികള്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

ഇന്ന് നടന്ന ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാടിന്റെ ചാന്ദ്‌നി സി സ്വര്‍ണം നേടി. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിന്റെ അഭിഷേക് മാത്യുവിനാണ് സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിന്റെ അഞ്ജലി ജോണ്‍സണിനും സ്വര്‍ണം

Top