സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി: എതോപ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അഡിസ് അബാബ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് എത്യോപ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഹെയ്ലിമറിയം ദെസലെഗന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പ്രഖ്യാപനം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ എത്യോപ്യയില്‍ കൊല്ലപ്പെട്ടിരുന്നു.

രാജ്യത്ത് സംഘര്‍ഷം അവസാനിപ്പിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രമച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് 10 മാസത്തെ അടിയന്തരാവസ്ഥ അവസാനിച്ചത്. പ്രതിപക്ഷ നേതാക്കള്‍ അടക്കം നൂറോളം പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ചിട്ടും തെരുവുകളില്‍ പ്രതിഷേധം തുടരുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സാധിക്കാത്തതോടെ ഹെയ്ലിമറിയം പ്രധാനമന്ത്രി പദവിയെഴിയുകയായിരുന്നു. രാജ്യത്തിന്റെ സമാധാനത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് രാജിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Top