സംസ്ഥാനം വലിയ കടഭാരത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

pinarayi-vijayan-

തിരുവനന്തപുരം : സംസ്ഥാനം ഗുരുതര കടഭാരത്തിലേക്കു നീങ്ങുകയാണെന്നു സർക്കാർ നിയോഗിച്ച പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ മുന്നറിയിപ്പ്. സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ വരുമാനം വർധിപ്പിക്കുകയോ ശമ്പളത്തിനും പെൻഷനുമായുള്ള ചെലവ് കുറയ്ക്കുകയോ ചെയ്യണമെന്നും സമിതി നിർദേശിച്ചു. സമിതി ധനമന്ത്രി ടി.എം. തോമസ് ഐസക്കിനു സമർപ്പിച്ച റിപ്പോർട്ട് നിയമസഭയിൽ വച്ചു.

ആകെ കടമെടുപ്പു പരിധി ജിഡിപിയുടെ 3 ശതമാനത്തിനുള്ളിൽ നിർത്തുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തണം. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞു. 14.5% വീതം ഓരോ വർഷവും കടം വർധിക്കുകയാണ്. ജനങ്ങളുടെ നിക്ഷേപവും മറ്റും കൈകാര്യം ചെയ്യുന്ന പബ്ലിക് അക്കൗണ്ടിൽ 77,397 കോടിയുടെ ബാധ്യതയും സർക്കാരിനുണ്ട്.

പലവഴിക്ക് ബാധ്യതയും കടവുമുള്ളപ്പോൾ ഇവ നിയന്ത്രിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനം ഒരുക്കണം. റവന്യു ചെലവിന്റെ 60.88% തുകയും പെൻഷനും ശമ്പളവും പലിശയും നൽകാൻ ചെലവഴിക്കുകയാണിപ്പോൾ. പ്രഖ്യാപിക്കുന്ന വികസന പദ്ധതികൾ പലതും ഇതു കാരണം നടപ്പാക്കാൻ കഴിയുന്നില്ല.

Top