സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 82.95 %

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% വിജയം. കഴിഞ്ഞവർഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വൈകിട്ട് 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക:

http://www.keralaresults.nic.in

http://www.prd.kerala.gov.in

http://www.result.kerala.gov.in

http://www.examresults.kerala.gov.in

http://www.results.kite.kerala.gov.in

മൊബൈൽ ആപ്:SAPHALAM 2023,iExaMS – Kerala, PRD Live

കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഹയർസെക്കൻഡറിയിൽ ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. പെൺകുട്ടികൾ – 2,14,379, ആൺകുട്ടികൾ – 2,18,057. വിവിധ വിഷയങ്ങളിൽ പരീക്ഷ എഴുതിയവർ: സയൻസ് – 193544, ഹ്യൂമാനിറ്റീസ് – 74482, കൊമേഴ്സ് -108109, ടെക്നിക്കൽ – 1753, ആർട്സ് -64, സ്കോൾ കേരള -34786, പ്രൈവറ്റ് കമ്പർട്മെന്റൽ – 19698.

Top