പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടല്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രളയം വിതച്ച ദുരന്തം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടല്‍. ഒരുപാട് സന്ദേശങ്ങളാണ് സംസ്ഥാന കണ്‍ട്രോള്‍ റൂമില്‍ വിവിധ സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നത്. ഇവ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോജിലൂടെ അറിയിച്ചു. www.keralarescue.in എന്ന വെബ്‌പോര്‍ട്ടലിലാണ് രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിക്കാനുള്ള ക്രമീകരണം നല്‍കിയിരിക്കുന്നത്.

www.keralarescue.in ല്‍ പ്രവേശിച്ച് ‘request for help’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇതില്‍ രക്ഷാപ്രവര്‍ത്തനം, വെള്ളം, ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, അടുക്കള സാമഗ്രികള്‍, ശുചീകരണ സാമഗ്രികള്‍ എന്നിവ അഭ്യര്‍ഥിക്കാന്‍ കഴിയും. വിവരങ്ങള്‍ നല്‍കിയ ശേഷം ‘need rescue’ സെലക്ട് ചെയ്തു സമര്‍പ്പിച്ചാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശം മനസിലാക്കാനും സഹായം എത്തിക്കാനും സാധിക്കും.

Top