റബ്ബറിനെ താങ്ങുവിലയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനാ സര്‍ക്കാര്‍

Rubber

തിരുവനന്തപുരം : റബ്ബറിനെ താങ്ങുവിലയില്‍ (എംഎസ്പി)ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനാ സര്‍ക്കാര്‍. കാര്‍ഷിക ഉല്‍പ്പന്നമായി സ്വാഭാവിക റബ്ബറിനെ കണക്കാക്കി കൃഷിക്കുള്ള എല്ലാ സംരക്ഷണവും റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്ന നിരവധി ആവശ്യവുമായിട്ടാണ് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയിരിക്കുന്നത്.

രാജ്യവ്യാപകമായി റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് പദ്ധതി വ്യാപിക്കാനായി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ 50:50 വിഹിതം വേണം എന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു എന്നാണ് റിപ്പോര്‍ട്ട്. ടാസ്‌ക് ഫോഴ്‌സ് ഓണ്‍ റബ്ബര്‍ സെക്ടറാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിലയിടിവ് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ പഠിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമായി രൂപീകരിച്ചതാണ് ടാസ്‌ക് ഫോഴ്‌സ് ഓണ്‍ റബ്ബര്‍ സെക്ടര്‍.

കേരള സര്‍ക്കാര്‍, ഡ്രാഫ്റ്റ് നാഷണല്‍ റബ്ബര്‍ പോളിസിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇറക്കുമതി നയങ്ങളില്‍ കാര്‍ഷകരുടെ സഹകരണം കൂടി ഉറപ്പാക്കാനായുളള നിര്‍ദ്ദേശങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.Related posts

Back to top