ആരോപണം ശരിയാണ്; ബ്രൂവറിയിലെ അഴിമതി അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അനുമതിയിലെ അഴിമതി അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി.

യുഡിഎഫിന്റെ ആരോപണം ശരിയാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ബ്രൂവറിയുടെയും ഡിസ്റ്റിലറിയുടെയും അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നാണ് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കിയത്.

പൊതുവായ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച മാത്രമാണ് ഇതെന്നും ബ്രൂവറി അനുമതിക്കുള്ള നടപടിക്രമങ്ങളില്‍ പിശകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്തരവുകളില്‍ വിവാദങ്ങള്‍ വന്നാല്‍ റദ്ദാക്കുമെന്നും ബ്രൂവറി, ഡിസ്റ്റിലറി ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ഉത്തരവ് റദ്ദാക്കിയത് വകുപ്പിന്റെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Top