ശബരിമല വിഷയം; ഇന്ന് വൈകിട്ട് ഇടതു മുന്നണി യോഗം ചേരും

sabarimala

തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് എകെജി സെന്ററിലായിരിക്കും യോഗം ചേരുക.

വനിതാ മതില്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വനിതാ മതിലിന് എല്‍ഡിഎഫ് ഔദ്യോഗികമായി ഇന്ന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും. ലോക് താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് ബി , ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യത്തിലും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

Top