കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സ് ജിയോക്ക് നല്‍കാന്‍ നടത്തുന്ന നീക്കം വിവാദത്തില്‍

kseb

തിരുവനന്തപുരം: കെഎസ്ഇബി അഞ്ച് ലക്ഷം വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സ് ജിയോക്ക് അനുവദിക്കാന്‍ നടത്തുന്ന നീക്കം വിവാദത്തില്‍.

സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി അട്ടിമറിക്കുന്ന സാഹചര്യവും, സുരക്ഷാ പ്രശ്‌നവും ചൂണ്ടിക്കാണിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരാണ് എടുക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ഫൈബര്‍ ടു ഹോം പദ്ധതിക്ക് 5 ലക്ഷം പോസ്റ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ കെഎസ്ഇബിക്ക് മൂന്ന് മാസം മുമ്പാണ് കത്ത് നല്‍കിയത്.

സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കെഎസ്ഇബി കത്ത് കൈമാറുകയും ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് സാധ്യതാ പഠനം നടത്താന്‍ കെഎസ്ഇബി എല്ലാ സെക്ഷന്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനെ തുടര്‍ന്ന് ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും, അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നുമാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

Top